മോസ്‌കോ- റഷ്യ-ഉക്രെയിന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ വേളയില്‍ പാക്കിസ്ഥാന്‍ പ്രധാന മന്ത്രി ഇംറാന്‍ ഖാന്‍ റഷ്യയിലെത്തി. വിമാനത്താവളത്തില്‍ ഒരു ജൂനിയര്‍ മന്ത്രിയാണ് ഇംറാനെ സ്വീകരിക്കാനെത്തിയത്. തോന്നിവാസം കാണിക്കുന്ന റഷ്യയുമായി ഇപ്പോള്‍ ആര്‍ക്കും ചങ്ങാത്തം വേണ്ടെന്ന് അമേരിക്ക ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാന് കൂടി മുന്നറിയിപ്പാണിത്. അതിനിടെ ഉക്രെയിനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിയത് ഇന്ത്യയുടെ രക്ഷാ പ്രവര്‍ത്തനത്തിനും തടസ്സമായി. ലോക മഹായുദ്ദ ഭീഷണി ഉയര്‍ന്നതോടെ ആഗോള തലത്തില്‍ ഓഹരി വിപണി തകര്‍ന്നടിഞ്ഞു. ക്രൂഡ് വില കുതിച്ചുയരുന്നു. ബാരലിന് നൂറ് ഡോളര്‍ കടന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനും വില ഉയരുകയാണ്.