വാഷിംഗ്ടണ്‍- റഷ്യ ഉക്രെയിനില്‍ നടത്തിയ കടന്നാക്രമണത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ശക്തമായി അപലപിച്ചു. റഷ്യ ലോക സമൂഹത്തോട് സമാധാനം പറയണം, ഇതൊരു തരത്തിലും പൊറുപ്പിക്കനാവില്ല. അതിനിടെ ഉക്രെയിനിലെ ഡോണ്‍ബാസ് മേഖലയിലേക്ക് നീങ്ങാന്‍ സൈന്യത്തിന് പുട്ടിന്‍ നിര്‍ദ്ദേശം നല്‍കി. ഡോണ്‍ബാസില്‍ സ്‌ഫോടന ശബ്ദം കേട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്താണ് സൈനിക നടപടി ആരംഭിച്ചതായി പുട്ടിന്‍ പ്രഖ്യാപിച്ചത്. ഉക്രെയിന്‍ അതിര്‍ത്തിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ രണ്ട് ലക്ഷം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബൈഡനും അധിനിവേശ നീക്കത്തെ അപലപിച്ചു. ഉക്രെയിനോട് കീഴടങ്ങാന്‍ പുട്ടിന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.