കീവ്- ഉക്രെയിന്‍ തലസ്ഥാനത്ത് റഷ്യയുടെ രൂക്ഷമായ ആക്രമണം. ഉക്രെയിന്റെ അഭ്യര്‍ഥന പ്രകാരം ഐക്യരാഷ്ട്ര രക്ഷ സമിതി അടിയന്തര യോഗം ചേരുകയാണ്. കീവ് വിമാനത്താവളത്തില്‍ നിന്ന് മൂന്നോ നാലോ മണിക്കൂറായി വിമാനങ്ങളൊന്നും പറന്നുയരുന്നില്ല. ഷെല്ലാക്രമണം തുടരുന്നതിനിടെ ഉക്രെയിനോട് ഉടന്‍ കീഴടങ്ങാന്‍ പുട്ടിന്‍ ആവശ്യപ്പെട്ടു. വിമാനത്താവളത്തില്‍ ഉഗ്ര സ്‌ഫോടന ശബ്ദം കേട്ടതായി മലയാളികള്‍ പറയുന്നു.