ന്യൂദല്‍ഹി- നാലു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവെല്‍ മാക്രോണ്‍ ദല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി വിമാനത്താവളത്തിലെത്തിയാണ് മാക്രോണിനേയും ഭാര്യ ബ്രിഗിറ്റെ മാരി ക്ലോഡിനേയും സ്വീകരിച്ചത്. മുതിര്‍ന്ന ഫ്രഞ്ച് മന്ത്രിമാരും മാക്രോണിനെ അനുഗമിക്കുന്നുണ്ട്.
സമുദ്ര സുരക്ഷ, ഭീകരപ്രവര്‍ത്തനങ്ങള്‍ തടയല്‍ എന്നീ രംഗങ്ങളില്‍ ഇരുരാജ്യങ്ങളിലും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് മാക്രോണിന്റെ സന്ദര്‍ശന ലക്ഷ്യം. ഫ്രാന്‍സിന്റെ സഹായത്തോടെ നിര്‍മിക്കുന്ന ജയ്താപൂര്‍ ആണവ നിലയം സംബന്ധിച്ച കരാറിലും ഇരു രാജ്യങ്ങളും ഒപ്പു വെക്കും.
പ്രതിനിധി തല ചര്‍ച്ചകള്‍ ഇന്ന് നടക്കും. മാക്രോണ്‍ ഇന്ന് മോഡിയുമായി കൂടിക്കാഴ്ച നടത്തും. ആണവോര്‍ജം, പ്രതിരോധം, ബഹിരാകാശ ഗവേഷണം എന്നീ രംഗങ്ങളിലാണ് ഇന്ത്യയും ഫ്രാന്‍സും കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴച നടത്തിയ ശേഷം മൂന്നൂറോളം വിദ്യാര്‍ഥികളുമായി സംവദിക്കുന്ന ടൗണ്‍ ഹാള്‍ പരിപാടിയിലും മാക്രോണ്‍ സംബന്ധിക്കും. മാര്‍ച്ച് 12-ന് പ്രധാനമന്ത്രി മോഡിയുടെ മണ്ഡലമായ വാരാണസിയും മാക്രോണ്‍ സന്ദര്‍ശിക്കും.