കൊല്‍ക്കത്ത- രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ് വിയെ പിന്തുണക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. സിപിമ്മിലെ തപന്‍കുമാര്‍ സെന്നിന്റെ കാലാവധി പൂര്‍ത്തിയാകുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. പാര്‍ട്ടി ഉന്നതാധികാരസമിതി യോഗത്തിനുശേഷമാണ് മമതയുടെ പ്രഖ്യാപനം.
സിംഗ് വിയും കപില്‍ സിബലും തങ്ങള്‍ക്കു വേണ്ടി നിരവധി കേസുകള്‍ വാദിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ബംഗാളില്‍നിന്ന് ഒഴിവുവരുന്ന അഞ്ചാമത് സീറ്റിലേക്ക് സിംഗ് വിയെ പിന്തുണക്കുന്നതെന്നും മമത പറഞ്ഞു.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച അഭിഷേക് സിംഗ്് വിയുടെ ജയം ഇതോടെ ഉറപ്പായി.