വാഷിംഗ്ടണ്‍- മഹാത്മാ ഗാന്ധിയുടെ കൈയൊപ്പ് പതിഞ്ഞ ചിത്രം 41,806 ഡോളറിന്(27 ലക്ഷം രൂപ ) ലേലത്തില്‍ വിറ്റു. 1931 സെപ്റ്റംബറില്‍ ലണ്ടനില്‍ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തില്‍ മദന്‍ മോഹന്‍ മാളവ്യയോടൊപ്പമുള്ള ഗാന്ധിയുടെ ചിത്രമാണ് ലേലത്തില്‍ പോയത്. എം.കെ. ഗാന്ധി എന്ന് ഇടംകൈ കൊണ്ടാണ് ഗാന്ധി ചിത്രത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
19-ാം നൂറ്റാണ്ടില്‍ കാള്‍ മാക്സ് എഴുതിയ കത്ത് 53,509 ഡോളറിന് വിറ്റു പോയി. ലണ്ടനില്‍ നിന്ന് ഇംഗ്ലീഷ് എഡിറ്റര്‍ കൊലെറ്റ് ഡോബ്സണിന് അയച്ചതാണ് കത്ത്. 1903ല്‍ ലിയോ ടോള്‍സ്റ്റോയി എഴുതിയ കത്ത് 13 ലക്ഷത്തിനും ലേലത്തില്‍ പോയി.
ബോസ്റ്റണ്‍ ആസ്ഥാനമാക്കിയ ആര്‍ആര്‍ ഓക്്ഷന് കമ്പനിയാണ് ലേലം സംഘടിപ്പിച്ചത്.