റിയാദ് - സൗദിയില്‍ കഴിഞ്ഞ വര്‍ഷം പ്രതിശീര്‍ഷ വരുമാനം 23,762 ഡോളറായി ഉയര്‍ന്നതായി ദി അറബ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി റിപ്പോര്‍ട്ട് പറഞ്ഞു. ഈ വര്‍ഷം പ്രതിശീര്‍ഷ വരുമാനം 24,224 ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം മൊത്തം ആഭ്യന്തരോല്‍പാദനം 2.8 ശതമാനം തോതില്‍ വര്‍ധിച്ച് 842.6 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഈ വര്‍ഷം മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ 4.8 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഈ കൊല്ലം മൊത്തം ആഭ്യന്തരോല്‍പാദനം 876.1 ബില്യണ്‍ ഡോളറായി ഉയരുമെന്ന് കണക്കാക്കുന്നു. ഈ വര്‍ഷം പണപ്പെരുപ്പം നേരിയ തോതില്‍ കുറഞ്ഞ് 2.2 ശതമാനമാകും.
സൗദിയിലെ ആകെ നിക്ഷേപങ്ങള്‍ ഈ വര്‍ഷം 212.8 ബില്യണ്‍ ഡോളറായി ഉയരും. ഈ കൊല്ലത്തെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 24.3 ശതമാനമാകുമിത്. ഈ കൊല്ലം ബജറ്റ് കമ്മി മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 1.8 ശതമാനമായി കുറയുമെന്നും പ്രതീക്ഷിക്കുന്നു.