മുംബൈ- ദാവൂദ് ഇബ്രാഹീമുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലികിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികളിൽനിന്ന് ഭൂമി വാങ്ങിക്കൂട്ടി എന്നാരോപിച്ചാണ് അറസ്റ്റ്. കേന്ദ്ര അന്വേഷണ ഏജൻസികളുമായി നിരന്തരമായി ഏറ്റുമുട്ടിയിരുന്ന നേതാവാണ് നവാബ് മാലിക്ക്.