Sorry, you need to enable JavaScript to visit this website.

സാറ അലി, ജാന്‍വി കപൂര്‍, ഭൂമി..കാറുകള്‍ സമ്മാനിച്ച് കൂടുതല്‍ നടിമാരെ വശത്താക്കാന്‍ തട്ടിപ്പുവീരന്‍ സുകേഷ് ശ്രമിച്ചു

മുംബൈ- ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതിനിധിയായി വേഷമിട്ട് റാന്‍ബാക്‌സി ഉടമയുടെ ഭാര്യ അദിതി സിംഗില്‍നിന്ന് 215 കോടി രൂപ തട്ടി ജയിലിലായ കുറ്റവാളി സുകേഷ് ചന്ദ്രശേഖര്‍ കൂടുതല്‍ നടിമാര്‍ക്കുവേണ്ടി വല വിരിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നൂറ ഫതേഹി എന്നിവര്‍ക്കുപുറമെ, സാറ അലി ഖാന്‍, ജാന്‍വി കപൂര്‍, ഭൂമി പെഡ്‌നേകര്‍ എന്നിവരെ പാട്ടിലാക്കാനാണ് ശ്രമിച്ചിരുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള  ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ച് സുകേഷ് ചന്ദ്രശേഖര്‍ ഈ നടിമാര്‍ക്കും സമ്മാനങ്ങള്‍ അയച്ചിരുന്നു.
ഭര്‍ത്താവിന്റെ ജയില്‍ മോചനത്തിനു സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉദ്യോഗസ്ഥരുടെ വേഷത്തില്‍ അദിതി സിംഗിനെ സമീപിച്ച് കോടികള്‍ കൈവശപ്പെടുത്തിയ സുകേഷ് ചന്ദ്രശേഖര്‍ (32) ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. നിയമ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിനിധി എന്നീ നിലകളിലെല്ലാം സുകേഷ് അദിതി സംഗിനെ സമീപിച്ചിരുന്നു.

https://www.malayalamnewsdaily.com/sites/default/files/2022/02/23/jack.jpg
സൂരജ് റെഡ്ഢി എന്ന പേരിലാണ് 2021 മേയില്‍ സുകേഷ് സാറ അലി ഖാന് വാട്‌സ്ആപ്പ് മെസേജുകള്‍ അയച്ചു തുടങ്ങിയത്. ഒരു കാര്‍ സമ്മാനമായി നല്‍കാന്‍ ആഗ്രഹിക്കുന്നതായി സുകേഷ് നടിയെ അറിയിച്ചതായി ചാറ്റില്‍നിന്ന് തെളിവുകള്‍ ലഭിച്ചു. തന്റെ സി.ഇ.ഒ മിസിസ് പിങ്കി ഇറാനി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നും ചാറ്റില്‍ അറിയിക്കുന്നുണ്ട്. സുകേഷിനെ കാണുന്നതിന് നടിമാരെ പ്രേരിപ്പിക്കുകയായിരുന്നു കൂട്ടാളിയായ ഇറാനിയുടെ ജോലി. പിങ്കി ഇറാനിയാണ് സുകേഷിനെ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനു പരിചയപ്പെടുത്തിയിരുന്നത്. സമ്മാനങ്ങളെ കുറിച്ച് ഇ.ഡി ഉദ്യോഗസ്ഥര്‍ ജനുവരി 14ന് സാറയെ ചോദ്യം ചെയ്തിരുന്നു. സുകേഷിന്റെ ഓഫറുകള്‍ നിരാകരിച്ചിരുന്നുവെന്നാണ് നടി നല്‍കിയ മറുപടി. അവസാനം ചോക്ലേറ്റ് സ്വീകരിക്കാമെന്ന് നടി അറിയിച്ച ശേഷം ചോക്ലേറ്റും ഫ്രങ്ക് മുള്ളര്‍ വാച്ചും സുകേഷ് അയച്ചിരുന്നു. ഇന്ത്യയില്‍ ലക്ഷക്കണക്കിനു രൂപ വിലയുളള ആഢംബര വാച്ചാണിത്.

 

Latest News