കൊച്ചി- നടി കെ.പി.എ.സി ലളിത (74) ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. മൃതദേഹം തൃപ്പൂണിത്തുറയില്‍നിന്ന് സ്വദേശമായ വടക്കാഞ്ചേരിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകുയാണ്. സിനിമാ ലോകം ഒന്നടങ്കം ഇന്നലെ രാത്രിയും ഇന്നുമായി കൊച്ചിയില്‍ ഒത്തുചേര്‍ന്ന് പ്രിയപ്പെട്ട നടിക്ക് അന്ത്യോപചാരമര്‍പ്പിച്ചു.
മകന്‍, നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ഫ്‌ളാറ്റിലായിരുന്നു ചൊവ്വാഴ്ച രാത്രി 10.45-ന് അന്ത്യം. കരള്‍രോഗം കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍. മൃതദേഹം രാവിലെ എട്ട് മുതല്‍ 11 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു.