ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ നിയമസഭാ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നതിനായി രൂപീകരിച്ച ഡീലിമിറ്റേഷന്‍ കമ്മീഷന് ജോലി പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം കൂടി സമയം അനുവദിച്ചതായി കേന്ദ്ര നിയമ മന്ത്രാലയം അറിയിച്ചു.
ഇപ്പോള്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കൂടുതല്‍ വൈകാന്‍ ഇടയാക്കുന്നതാണ് പുതിയ തീരുമാനം.
മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് (റിട്ടയേര്‍ഡ്) രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ സമിതിയുടെ കാലാവധി മാര്‍ച്ച് ആറിന് അവസാനിക്കാനിരിക്കെയാണ് നടപടി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയും ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് കമ്മീഷണറും എക്സ് ഒഫീഷ്യോ അംഗങ്ങളാണ്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള അഞ്ച് ലോക്സഭാംഗങ്ങളും അംഗങ്ങളാണ്.