Sorry, you need to enable JavaScript to visit this website.

ഇംറാന്‍ ഖാന്റെ ഭാര്യയുടെ മകന്‍ മദ്യവുമായി പിടിയിലായി, വിളി വന്നപ്പോള്‍ വിട്ടയച്ചു

ലാഹോര്‍- മദ്യം കൈവശം വെച്ചതിന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ഭാര്യയുടെ മുന്‍ബന്ധത്തിലെ മകന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉന്നത അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് ഇവരെ പിന്നീട് വിട്ടയച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇംറാന്‍ ഖാന്റെ ഭാര്യ ബുശ്‌റ ബിബുവിന്റെ ആദ്യ വിവാഹത്തിലെ മകന്‍ മൂസ മനേകയും രണ്ട് സുഹൃത്തുക്കളുമാണ് ഖദ്ദാഫി സ്റ്റേഡിയത്തിനു സമീപംവെച്ച് തിങ്കളാഴ്ച അറസ്റ്റിലായത്. മദ്യം കൈവശം വെച്ച് യാത്ര ചെയ്യുമ്പോഴാണ് പോലീസ് പരിശോധനയില്‍ കുടുങ്ങിയത്. ഉന്നത കേന്ദ്രങ്ങളില്‍നിന്ന് ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ വിട്ടയച്ചു. യുവാക്കളുടെ കുടുംബങ്ങള്‍ ജാമ്യ നിബന്ധനകള്‍ പാലിച്ചിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാക് പ്രഥമ വനിതയുടെ മകനാണെന്നും പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും അറസ്റ്റിലായ ഉടന്‍ മൂസ മനേക സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു. യുവാക്കള്‍ക്കെതിരെ കേസെടുത്തതിനു പിന്നാലെയാണ് പഞ്ചാബ് പോലീസ് മേധാവിക്ക് ഉന്നതരുടെ ഫോണ്‍കോളുകള്‍ ലഭിച്ചു തുടങ്ങി. ഏതാനും മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ചതിനു ശേഷമാണ് യുവാക്കളെ വിട്ടയച്ചത്. പാക്കിസ്ഥാനില്‍ മദ്യത്തിന്റെ വില്‍പനക്കും ഉപയോഗത്തിനും നിരോധമുണ്ട്.

 

Latest News