ന്യൂദല്‍ഹി- കര്‍ണാടക മന്ത്രി കെ.എസ് ഈശ്വരപ്പയുടെ വിവാദ പ്രസ്താവനകള്‍ ബി.ജെ.പി അംഗീകരിക്കുന്നില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദ. ദേശീയ പതാക സംബന്ധിച്ച് ഈശ്വരപ്പ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇത്തരം പ്രയോഗങ്ങള്‍ നടത്തരുതെന്ന് താന്‍ അദ്ദേഹത്തെ വിലക്കിയതായും നദ്ദ പറഞ്ഞു.
കാവി പതാക ദേശീയ പതാകയായി മാറുന്ന ദിവസം വരുമെന്ന് ഈശ്വരപ്പ പറഞ്ഞിരുന്നു. വിവാദമായതോടെ, ത്രിവര്‍ണ പതാക തന്നെയാണ് ദേശീയ പതാകയെന്ന് അദ്ദേഹം തിരുത്തുകയും എല്ലാവരും അതിനെ ആദരിക്കണമെന്ന് പറയുകയും ചെയ്തു.
ഇത് സ്വീകാര്യമല്ല. ബി.ജെ.പി ദേശീയവാദികളാണ്. ഭരണഘടനയും നിയമവും സംരക്ഷിക്കുന്നവരാണ്. മന്ത്രിമാരുടെ നിരുത്തരവാദ പ്രസ്താവനകള്‍ക്ക് ബി.ജെ.പിയുടെ പിന്തുണയില്ല- നദ്ദ പറഞ്ഞു.