ചെന്നൈ- മോഡി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ വിശദീകരിക്കുന്ന ലഘുലേഖ വിതരണം ചെയ്ത കര്‍ഷക സംഘടനാ നേതാവിനെ ബി.ജെ.പി വനിതാ നേതാവ് ചെരിപ്പൂരി അടിച്ചു. തൂത്തുക്കുടി തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് കര്‍ഷക നേതാവ് അയ്യങ്കണ്ണ് ലഘുലേഖ വിതരണം ചെയ്തത്. ബി.ജെ.പി വനിതാ വിഭാഗം സെക്രട്ടറി നെല്ലൈയമ്മാള്‍ ചെരിപ്പ് കൊണ്ട് അടിക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കന്നത്.
വഞ്ചകയെന്ന് വിളിച്ച് അയ്യങ്കണ്ണ് അവഹേളിച്ചതാണ് വനിതാ നേതാവിനെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു. എന്നാല്‍ നെല്ലായമ്മാളെ ലൈംഗിക തൊഴിലാളിയെന്ന് വിളിച്ച് ആക്ഷേപിച്ചുവെന്നാണ് ബി.ജെ.പി നേതാക്കള്‍ പരാതിപ്പെട്ടിരിക്കുന്നത്.