ദുബായ്- 15 മീറ്റര്‍ താഴ്ചയുള്ള കിണറ്റില്‍ വീണ ആറ് വയസുകാരിയെ രക്ഷപ്പെടുത്തിയതായി യു.എ.ഇ ആഭ്യന്തര മന്ത്രി അറിയിച്ചു.
വാസിത് മേഖലയിലാണ് അപകടം. പെണ്‍കുട്ടിയെ രക്ഷിച്ചതിന് ദിബ്ബ അല്‍ ഫുജൈറയിലെ സിവില്‍ ഡിഫന്‍സ് ടീമിന് ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.
ഒരു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ ഇടുങ്ങിയ കിണറ്റിലേക്ക് ഇറങ്ങുന്ന വീഡിയോ ആഭ്യന്തര മന്ത്രാലയം പങ്കുവെച്ചു. മിനിറ്റുകള്‍ക്ക് ശേഷം അദ്ദേഹം പെണ്‍കുട്ടിയുമായി പുറത്തുവന്നു.
പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്. ശൈഖ് സെയ്ഫ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആരോഗ്യനില അന്വേഷിച്ചു.