സുഖിദാംഗ്-ഉത്തരാഖണ്ഡിൽ വാഹനം കൊക്കയിൽ വീണ് 11 പേർ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചംപാവത്തില് സുഖിദാംഗ് റീത്താ റോഡിലാണ് ദുരന്തമെന്ന് കുമാവോൺ ഡി.ഐ.ജി നീലേഷ് ആനന്ദ് ബാർണി പറഞ്ഞു. കല്യാണത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച വാഹനമാണ് അതിരാവിലെ അപകടത്തിൽ പെട്ടത്. പരിക്കേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.