തിരുവനന്തപുരം- സില്‍വര്‍ ലൈന്‍ കേരളത്തെ മാറ്റിമറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. കെ റെയിലിന്റെ ഭാഗമായി നാട് വിഭജിച്ചുപോകുമെന്ന് ആശങ്കപ്പെടേണ്ടതില്ല. റെയില്‍വെ കേരളത്തിന്റെ ഭാഗമല്ലേ, എന്നിട്ട് നാട് വിഭജിച്ചു പോയിട്ടുണ്ടോയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദിച്ചു. 530 കിലോമീറ്റര്‍ നീളത്തില്‍, 130 കിലോമീറ്റര്‍ പാത ഒന്നുങ്കില്‍ തൂണിനു മുകളില്‍ക്കൂടിയാണ്, അല്ലെങ്കില്‍ തുരങ്കമാണ്. പാത മുറിച്ചു കടക്കാന്‍ 500 മീറ്റര്‍ ഇവിട്ട് ഓവര്‍ ബ്രിഡ്ജുകളും അടിപ്പാതകളും നിര്‍മ്മിക്കാന്‍ ഇപ്പോള്‍ത്തന്നെ പദ്ധതിയുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒന്നും മറച്ചുവച്ചിട്ടില്ല. സില്‍വര്‍ ലൈനിന് മറ്റൊരു മികച്ച ബദല്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് നടന്നത് കൃത്യമായ പഠനങ്ങളാണ്. വെള്ളപ്പൊക്കം സംഭവിക്കുന്ന പ്രപദേശങ്ങളെപ്പറ്റിയുള്ള കണക്കുകളും എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.