മോസ്‌കോ- കിഴക്കന്‍ യുക്രൈനിലെ വിമത റിപബ്ലിക്കുകളായ ഡോണെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് എന്നീ മേഖലകളെ സ്വതതന്ത്ര പ്രദേശങ്ങളായി അംഗീകരിക്കുമെന്ന് റഷ്യ. ഇതു സംബന്ധിച്ച തീരുമാനം ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളെ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ അറിയിച്ചിരുന്നെന്നും റഷ്യയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. സുപ്രധാനം തീരുമാനം പുടിയന്‍ ടിവിയിലൂടെ പ്രഖ്യാപിക്കും.
റഷ്യയുടെ തീരുമാനത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോയും ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സും തങ്ങളുടെ നിരാശ പുടിനെ ഫോണ്‍ സംഭാഷണത്തില്‍ അറിയിച്ചതായും എന്നാല്‍ റഷ്യയുമായുള്ള സംഭാഷണം തുടരാനുള്ള സന്നദ്ധത അറിയിച്ചെന്നും റഷ്യയുടെ പ്രസ്താവനയില്‍ പറയുന്നു. കിഴക്കന്‍ യുറോപ്പിലെ റഷ്യന്‍ അനുകൂല വിമതരും യുക്രൈന്‍ ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഫ്രാന്‍സും ജര്‍മനിയുമാണ് മധ്യസ്ഥത വഹിക്കുന്നത്.