ബെംഗളൂരു- ശിവമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ഗൂഢാലോചനയാണെന്നും
പ്രതികരണമുണ്ടാകാതിരിക്കണമെങ്കില്‍ സര്‍ക്കാര്‍ ഗൗരവത്തോടെ അന്വേഷണിക്കണമെന്നം ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി മുന്നറിയിപ്പ് നല്‍കി.
ആവശ്യമെങ്കില്‍ അന്വേഷണം ദേശീയ അന്വേഷണ സംഘത്തിന് കൈമാറാമെന്നും അദ്ദേഹം പറഞ്ഞു.
ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയെ കൊലപ്പെടുത്തിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഞാന്‍ കരുതുന്നു. ഗൗരവമായ അന്വേഷണം നടത്തണം, ആവശ്യമെങ്കില്‍ കേസ് എന്‍ഐഎക്ക് കൈമാറണം- അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ശിവമോഗയില്‍ 26 കാരനായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.