അഹമ്മദാബാദ്- 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 49 പേരെ കോടതി ശിക്ഷിച്ചതിന് പിന്നാലെ ബി.ജെ.പി ഗുജറാത്ത് ഘടകം ട്വീറ്റ് ചെയ്ത കാരിക്കേച്ചര്‍ വിവാദമായി്. പോസ്റ്റ് പിന്നീട് ട്വിറ്റര്‍ നീക്കം ചെയ്തു.
'സത്യമേവ ജയതേ', 'ഭീകരത പടര്‍ത്തുന്നവരോട് ക്ഷമിക്കില്ല' എന്നീ വാക്കുകള്‍ ഉപയോഗിച്ച് തലയോട്ടി തൊപ്പി ധരിച്ച പുരുഷന്മാരെയാണ് കാരിക്കേച്ചര്‍ ചിത്രീകരിക്കുന്നത്.
ഫെബ്രുവരി 19-ന് കോടതി വിധി വന്നപ്പോളാണാ ഗുജറാത്ത് ബി.ജെ.പിയുടെ ഔദ്യോഗിക വെരിഫൈഡ് ഹാന്‍ഡിലില്‍ കാരിക്കേച്ചര്‍ പോസ്റ്റ് ചെയ്തത്. ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും വിവിധ പ്രതികരണങ്ങള്‍ ഉയരുകയും ചെയ്തു.