ലഖ്‌നൗ- മൂന്നാംഘട്ട വെട്ടെടുപ്പ് നടന്ന ഉത്തര്‍പ്രദേശില്‍ ശരാശരി പോളിംഗ്. വൈകിട്ട് അഞ്ച് മണി വരെ 57.43 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. പൂര്‍ണമായ കണക്ക് ലഭിക്കുമ്പോള്‍ ശതമാനം ഇനിയും കൂടുമെന്ന് കരുതുന്നു. പഞ്ചാബില്‍ വൈകിട്ട് അഞ്ച് മണി വരെ 63.44 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
പഞ്ചാബില്‍ മന്‍സ മണ്ഡലത്തിലാണ് കൂടിയ പോളിംഗ്-73.45 ശതമാനം. തൊട്ടടുത്ത് മല്‍കോട്‌ല് (72.84), സാരി മുക്ത്‌സര്‍ സാഹിബ് (72.01 ശതമാനം) എന്നീ മണ്ഡലങ്ങളാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സാഹിബ്ജാദ അജിത് സിംഗ് നഗറിലാണ് കുറഞ്ഞ പോളിംഗ് -53.10 ശതമാനം.
മൂന്നാം ഘട്ട പോളിംഗില്‍ ലളിത്പൂരില്‍ 67.37 ശതമാനവും ഇറ്റായില്‍ 63.55 ശതമാനവും മൊഹബയില്‍ 62.01 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. കാണ്‍പൂര്‍ നഗറില്‍ വൈകിട്ട് അഞ്ച് വരെ ഏറ്റവും കുറഞ്ഞ പോളിംഗ്- 50.88 ശതമാനം.
പഞ്ചാബില്‍ കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി അവകാശപ്പെട്ടു. ഒറ്റ ഘട്ടമാണ് പഞ്ചാബില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായത്. വോട്ടര്‍മാരില്‍നിന്ന് കോണ്‍ഗസിന് വലിയ തോതിലുള്ള പിന്തുണയാണ് പ്രകടമായതെന്ന് ഖറാര്‍ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പറഞ്ഞു.