കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ ക്യാബിനെറ്റ് മന്ത്രിയും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സധന്‍ പാണ്ഡെ(71) അന്തരിച്ചു. ഞായറാഴ്ച രാവിലെ മുംബൈയിലായിരുന്നു അന്ത്യം. മുഖ്യമന്ത്രി മമത ബാനര്‍ജി ഒരു ട്വീറ്റിലൂടെയാണ് മരണ വിവരം അറിയിച്ചത്. മുംബൈയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മന്ത്രി സധന്‍. മൃതദേഹം ഏറ്റുവാങ്ങി കൊല്‍ക്കത്തയില്‍ തിരിച്ചെത്തിക്കാനായി മന്ത്രിമാരായ സുജിത് ബോസും ശശി പന്‍ജയും മുംബൈയിലേക്കു പുറപ്പെട്ടു.
നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നു സധന്‍ പാണ്ഡെ 1998ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൃണമൂലില്‍ ചേര്‍ന്നത്. 2011ല്‍ തൃണമൂല്‍ അധികാരത്തിലേറിയപ്പോള്‍ ആദ്യ മന്ത്രിസഭയില്‍ ഇടം നേടി. പിന്നീട് തുടര്‍ന്നുള്ള സര്‍ക്കാരുകളിലും ഉപഭോക്തൃകാര്യ, സ്വയംസഹായ സംഘ, സ്വയംതൊഴില്‍ വകുപ്പുകളുടെ മന്ത്രിയായിരുന്നു.
Our senior colleague, party leader and Cabinet Minister Sadhan Pande has passed away today morning at Mumbai. Had a wonderful relation for long. Deeply pained at this loss. My heartfelt condolences to his family, friends, followers.
— Mamata Banerjee (@MamataOfficial) February 20, 2022