സേലം- വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഉടന്‍ നാട്ടിലേക്ക് വരാന്‍ ശ്രമിക്കുകയാണെന്നും വൈക്കം സ്വദേശിനി ഹാദിയ. നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കാണുമെന്നും ഹാദിയ പറഞ്ഞു. ഹൈക്കോടതിയില്‍നിന്ന് കിട്ടാത്ത നീതിയാണ് സുപ്രീം കോടതി നല്‍കിയതെന്ന് ഹാദിയ പറഞ്ഞു. സേലത്ത് കോളജിലെത്തിയപ്പോഴായിരുന്നു ഹാദിയയുടെ പ്രതികരണം.
കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം കഴിഞ്ഞ ദിവസം സുപ്രീംകോടതി ശരിവെച്ചിരുന്നു. നിയമാനുസൃതം ഭാവികാര്യങ്ങള്‍ തുടരാന്‍ ഹാദിയയ്ക്കു സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.