തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് എതിരെ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വീണ്ടും. തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ എനിക്കും അമ്മയ്ക്കും മക്കൾക്കും അൽപം വിഷം വാങ്ങി തന്ന് കൊല്ലണമെന്നും സ്വപ്ന അഭ്യർത്ഥിച്ചു. തന്നെയും കുടുംബത്തെയും ജീവിക്കാൻ അനുവദിക്കണമെന്നും ആരെയും ദ്രോഹിക്കില്ലെന്നും സ്വപ്ന പറഞ്ഞു. പുതുതായി ലഭിച്ച ജോലിയിലും വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നത് ശിവശങ്കറാണെന്ന് സംശയമുണ്ട്. ദ്രോഹിക്കരുതെന്നും ആർക്കും ബുദ്ധിമുട്ടില്ലാതെ എവിടെയെങ്കിലും ജീവിക്കാമെന്നും സ്വപ്ന പറഞ്ഞു. ജോലി വാഗ്ദാനം ചെയ്ത കമ്പനിക്ക് ആർ.എസ്.എസ് ബന്ധമുണ്ടോ എന്ന കാര്യമൊന്നും അറിയില്ല. കിട്ടുന്ന അവസരങ്ങളിൽ ഫിൽറ്റർ ചെയ്തെടുക്കാൻ പറ്റിയ അവസ്ഥയില്ലല്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.