ഒട്ടാവ- കാനഡയിലെ ക്യൂബെക് പ്രവിശ്യയിലെ മൂന്ന് കോളജുകൾ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. മോണ്ട്റിയലിലെ എം കോളജ്, ഷെർബ്രൂകിലെ സി.ഡി.ഇ കോളജ്, ലോംഗ്വിയിലെ സി സി എസ് ക്യു കോളജ് എന്നിവയാണ് പൂട്ടിയത്. റൈസിംഗ് ഫീനിക്സ് ഇന്റർനാഷനൽ (ആർ പി ഐ) എന്ന റിക്രൂട്ടിംഗ് കമ്പനിയാണ് ഈ മൂന്ന് കോളജുകളും നടത്തുന്നത്. ഈ
ഈ കമ്പനി പാപ്പരത്ത നോട്ടീസ് ഫയൽ ചെയ്തിരുന്നു. നൂറു കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് ഇതോടെ പ്രതിസന്ധിയിലായത്. അതേസമയം, ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികൾക്ക് നിർദ്ദേശവുമായി ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തി. വിദ്യാർഥികളിൽനിന്ന് ട്യൂഷൻ ഫീസ് അടക്കം വാങ്ങിയാണ് കോളേജ് പൂട്ടിയത്. പണം നൽകിയതിന് ശേഷമാണ് കോളേജ് പൂട്ടുകയാണെന്ന അറിയിപ്പ് വിദ്യാർഥികൾക്ക് ലഭിച്ചത്.