കൊച്ചി- നവമാധ്യമങ്ങളിൽ കുന്നത്ത്നാട് എംഎൽഎ പിവി ശ്രീനിജനെതിരെ കുപ്രചാരണം നടത്തിയെന്ന പരാതിയിൽ ബ്ലോക്ക് പഞ്ചായത്തംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. പിവി ശ്രീനിജൻ എംഎൽഎയെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുകയും ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. വടവ്കോട് ബ്ലോക്ക് പഞ്ചായത്തംഗം റെസീന പരീതിനെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. റസീനയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. രണ്ട് പേരുടെ സ്റ്റേഷൻ ജാമ്യത്തിൽ ഉപാധികളോടെ ഇവരെ വിട്ടയച്ചു.