ശ്രീനഗര്‍- ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ ശനിയാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. സേനയുടെ സംയുക്ത സംഘം തീവ്രവാദികള്‍ക്കെതിരെ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് സൈനികര്‍ കൊല്ലപ്പെടുന്നത്. വെടിവയ്പ്പില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ട സൈനികര്‍ സന്തോഷ് യാദവ്, ചവാന്‍ റോമിത് താനാജി എന്നിവരാണെന്ന് പ്രതിരോധ വൃത്തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ടു സൈനികരും 1 രാഷ്ട്രീയ റൈഫിള്‍സിലാണ്.
കൊല്ലപ്പെട്ട തീവ്രവാദിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.