Sorry, you need to enable JavaScript to visit this website.

അഞ്ച് പാര്‍ട്ടി മാറിയ ആളുടെ ഉപദേശം വേണ്ട, ഗവര്‍ണര്‍ക്കെതിരെ സതീശന്‍

തിരുവനന്തപുരം- കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവര്‍ണര്‍ പദവിയിലിരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും ബി.ജെ.പിയുടെ തിരുവനന്തപുരം വക്താവാണ് ഗവര്‍ണറെന്നും സതീശന്‍ വിമര്‍ശിച്ചു.

സ്വന്തം കാര്യം നടക്കാന്‍ അഞ്ച് പാര്‍ട്ടി മാറിയ ആളാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഗവര്‍ണറുടെ ഉപദേശം തനിക്ക് ആവശ്യമില്ലെന്നും സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കണ്ട് പഠിക്കണമെന്ന ഗവര്‍ണറുടെ ഉപദേശത്തിനും സതീശന്‍ മറുപടി പറഞ്ഞു. മഹാത്മാ ഗാന്ധിയേയും ജവാഹര്‍ലാല്‍ നെഹ്റുവിനേയും പോലെ കോണ്‍ഗ്രസിലെ മഹാന്‍മാരായ നേതാക്കളുടെ നല്ല വശങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ഉപദേശങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നയാളാണ്.

എന്നാല്‍ ഒരുകാരണവശാലും ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം കേള്‍ക്കില്ല. എല്ലാ സ്ഥാനങ്ങളും നഷ്ടപ്പെട്ട് വെറുതെ ഇരുന്നാലും ശരി ഗവര്‍ണറാകുന്നതിന് മുന്‍പ് അഞ്ച് പാര്‍ട്ടികളില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന അദ്ദേഹത്തിന്റെ ഉപദേശം ആവശ്യമില്ലെന്നും സതീശന്‍ പറഞ്ഞു.

 

Latest News