അമൃതസര്‍- പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. സംസ്ഥാനത്തെ ആദ്യ ദളിത് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയെ മുന്നില്‍ നിര്‍ത്തി ഭരണ തുടര്‍ച്ച നേടാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ശക്തമായ ചതുഷ്‌കോണ മത്സരമാണ് പഞ്ചാബില്‍ നടക്കുന്നത്. ഭരണവിരുദ്ധ വികാരം ശക്തമാക്കി ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലാണ് നേര്‍ക്കു നേര്‍ പോരാട്ടം.
ചരണ്‍ജിത് സിംഗ് ഛന്നിയുടെ 'ഭയ്യാമാര്‍' പ്രയോഗം കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. യുപി, ബീഹാര്‍, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഭയ്യാമാരെ പഞ്ചാബില്‍ പ്രവേശിപ്പിക്കരുതെന്നായിരുന്നു ഛന്നിയുടെ പരാമര്‍ശം. ഇത് വിഭാഗീയ ചിന്താഗതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരോപിച്ചു. ഒരു പ്രദേശത്തെ ആളുകളെ മറ്റൊരു പ്രദേശത്തിനെതിരെ പോരാടാന്‍ പ്രേരിപ്പിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ശൈലിയെന്ന് മോഡി പറഞ്ഞു. റൂപ്നഗര്‍ മണ്ഡലത്തില്‍ റോഡ് ഷോ്ക്കിടെയാണ് ഛന്നി വിവാദ പരാമര്‍ശം നടത്തിയത്.