ചെന്നൈ- പട്ടികജാതിക്കാരനായ യുവാവിനെ മകള്‍ വിവാഹം ചെയ്തതില്‍ അസ്വസ്ഥനായ അച്ഛന്‍ അമ്മയേയും രണ്ടു പെണ്‍മക്കളേയും കൊന്ന ശേഷം ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ നാഗപട്ടണത്താണ് ദുരഭിമാനകൊലയും ആത്മഹത്യയും നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ടീ ഷോപ്പ് നടത്തിവരികയായിരുന്ന ലക്ഷമണന്‍ ആണ് ഈ കടുംകൈ ചെയ്ത് ജീവനൊടുക്കിയതെന്ന് നാഗപട്ടണം ജില്ലാ പോലീസ് മേധാവി ജി ജവഹര്‍ പറഞ്ഞു. മൂത്തമകള്‍ പട്ടികജാതിക്കാരനെ വിവാഹം ചെയ്തതില്‍ ലക്ഷ്മണന്‍ അസ്വസ്ഥനായിരുന്നു. മകള്‍ ഭര്‍ത്താവിനൊപ്പമാണ് കഴിയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.