Sorry, you need to enable JavaScript to visit this website.

സ്വപ്‌ന സുരേഷ് ഇനി ആദിവാസികളെ സേവിക്കും, 43000 രൂപ ശമ്പളത്തില്‍ പുതിയ ജോലി

തിരുവനന്തപുരം- സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പാലക്കാട്ടെ ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി എന്ന എന്‍.ജി.ഒയില്‍ ജോലിയില്‍ പ്രവേശിച്ചു. മാസം 43,000 രൂപ ശമ്പളം ലഭിക്കും. വ്യക്തിപരമായും ആരോഗ്യപരവുമായുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഓഫീസില്‍ എത്തുന്നതിന് സ്വപ്ന സാവകാശം തേടുകയാണ് ജോലി ലഭിച്ച സ്വപ്ന ആദ്യം ചെയ്തത്.

കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആണ് ഹൈറേഞ്ച് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി.

1997ലാണ് സൊസൈറ്റി സ്ഥാപിച്ചത്. പാലക്കാട് ചന്ദ്രനഗറിലാണ് ആസ്ഥാനം. മുന്‍ ഐ.എ.എസ് ഓഫീസറും ബി.ജെ.പി നേതാവുമായ ഡോ. എസ്. കൃഷ്ണകുമാറാണ് സൊസൈറ്റി പ്രസിഡന്റ്. മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന കൃഷ്ണകുമാര്‍ 2019ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

 

Latest News