ചണ്ഡീഗഢ്- മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിങിനെ പദവിയില്‍ നിന്ന് മാറ്റിയതിനു കാരണം വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കാന്‍ അദ്ദേഹം തയാറാകാത്തതിനാണ് അദ്ദേഹത്തെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് മാറ്റിയതെന്ന് രാഹുല്‍ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ തനിക്ക് വൈദ്യുതി വിതരണ കമ്പനികളുമായി കരാറുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും രാഹുല്‍ പറഞ്ഞു.
ഫതേഹ്ഗഢ് സാഹിബില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍. ഞായറാഴ്ചയാണ് പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് ഫലം അറിയും.