കൊല്‍ക്കത്ത- പശ്ചിമബംഗാളില്‍ 100 വയസ്സുകാരന്‍ 90 വയസ്സുകാരിയെ പുനര്‍വിവാഹം ചെയ്തു. ബംഗാളിലെ വിദൂര ഗ്രാമത്തിലാണ് ബിശ്വനാഥ് സര്‍ക്കാര്‍ തന്റെ നൂറാം പിറന്നാളിന് മുന്നോടിയായി മുന്‍ഭാര്യ സുരോധ്‌വാണിയെ വീണ്ടും ജീവിത സഖിയാക്കിയത്. ദമ്പതിമാരുടെ ആറു മക്കളും 23 പേരക്കുട്ടികളും അവരുടെ മക്കളായ പത്ത് പേരും ചടങ്ങില്‍ സംബന്ധിച്ചു. പേരക്കുട്ടികളാണ് മുത്തച്ഛനേയും മുത്തശ്ശിയേയും വീണ്ടും ഒന്നിപ്പിക്കാനുള്ള ശ്രമം നടത്തിയത്. സമൂഹ മാധ്യമത്തില്‍ ഇതുപോലൊരു സംഭവം കണ്ടപ്പോഴാണ് തനിക്ക് ആശയമുദിച്ചതെന്ന് ദമ്പതിമാരുടെ മകന്റെ ഭാര്യ പറഞ്ഞു. തുടര്‍ന്ന് എല്ലാവരോടും പറഞ്ഞ് പേരക്കുട്ടികളെ കൊണ്ട് സമ്മര്‍ദം ചെലുത്തി വിവാഹത്തിനു വേദി ഒരുക്കുകയായിരുന്നു.