പൂനെ-യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിക്കുകയും ചെയ്ത സംഭവത്തില്‍ പ്രാദേശിക ശിവസേനാ നേതാവിനെതിരെ കേസ്. മഹരാഷ്ട്രയിലെ പൂനെയിലാണ് ശിവസേനാ നേതാവ് രഘുനാഥ് കുചിക്കിനെതിരെ പോലീസ് കേസെടുത്തത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ 24 കാരിയെ പരിചയപ്പെട്ട ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് ശാരീരിക ബന്ധം പുലര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു.