Sorry, you need to enable JavaScript to visit this website.

ലേഡീസ് കംപാര്‍ട്ടുമെന്റില്‍ കയറിക്കൂടി യുവതിയെ  നോക്കി സ്വയംഭോഗം ചെയ്ത യുവാവ് പിടിയിലായി 

ചെന്നൈ- ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റില്‍. ഫെബ്രുവരി ഒന്‍പതിനാണ് സംഭവം. ചെന്നൈ നുങ്കമ്പാക്കത്ത് നിന്നും താമ്പരത്തേക്ക് പോകുകയായിരുന്ന യുവതിയുടെ മുന്നില്‍ വെച്ചാണ് 23കാരന്‍ സ്വയംഭോഗം ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ യുവതി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
നുങ്കമ്പാക്കത്ത് നിന്ന് രാത്രി 9.40 ഓടെയാണ് ട്രെയിന്‍ പുറപ്പെട്ടത്.  ലേഡീസ് കംപാര്‍ട്ടുമെന്റില്‍ കയറിപ്പറ്റിയ യുവാവ് യുവതിയെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു. ട്രെയിന്‍ ക്രോപേട്ട് സ്‌റ്റേഷനിലെത്തിയപ്പോള്‍ യുവതി ബഹളം വെച്ച് ആളുകളെ വിളിക്കുകയായരിരുന്നു. ഇതോടെ യുവാവ്  ചാടിയിറങ്ങി രക്ഷപ്പെട്ടു. ഇതിനിടയില്‍ തന്നെ യുവതി നടന്ന കാര്യങ്ങളെല്ലാം മൊബൈലില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് യൂട്യൂബ് ചാനലില്‍ ഇത് പോസ്റ്റ് ചെയ്യുകയും ചെയ്തു. ദൃശ്യങ്ങള്‍ സഹിതമായിരുന്നു യുവതി റെയില്‍വേ പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 354 എ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ലൈംഗികാതിക്രമത്തിന് ശേഷം ട്രെയിനില്‍ നിന്ന് ഇറങ്ങിയോടിയ പ്രതിയെ പോലീസ് ക്രോംമ്പേട്ടില്‍ നിന്ന് പിടികൂടി താമ്പരം റെയില്‍വേ പോലീസിന് കൈമാറി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നുണ്ട്. ലക്ഷ്മണന്‍ എന്നാണ് അറസ്റ്റിലായ പ്രതിയുടെ പേര്.

Latest News