പട്‌ന- ബിഹാറില്‍ പക്ഷിപ്പനി (H5N1) പടരുന്നതായി വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഓഫ് ആനിമല്‍ ഹെല്‍ത്ത് സ്ഥിരീകരിച്ചു. വടക്കു കിഴക്കന്‍ ബിഹാറിലെ ഒരു പോള്‍ട്രി റിസര്‍ച് ഫാമിലാണ് രോഗ വ്യാപനം ഉണ്ടായത്. ഈ വൈറസ് ബാധിച്ച് 787 പക്ഷികള്‍ ചത്തു. ആകെ 3859 പക്ഷികളാണ് ഇവിടെ ഉണ്ടായിരുന്നത്. ബാക്കിയുള്ളവയെ കൊന്നു.
ജനുവരി 18നാണ് പക്ഷിപ്പനി വ്യാപനം തുടങ്ങിയത്. എന്നാല്‍ ഒരു മാസത്തിനു ശേഷമാണ് റിപോര്‍ട്ട് ചെയ്തതെന്നും ഒഐഇ റിപോര്‍ട്ടില്‍ പറയുന്നു.