ന്യൂദല്‍ഹി- റഷ്യയുടെ സൈനിക നടപടിയുടെ ഭീഷണിയിലായ യുക്രൈനില്‍ നിന്നും മടങ്ങണമെന്ന് ഇന്ത്യക്കാരോട് ഇന്ത്യന്‍ എംബസി മുന്നറിയിപ്പു നല്‍കി. നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. പലരും മടങ്ങി വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ മടങ്ങാന്‍ നിര്‍ദേശിച്ചെങ്കിലും വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ന്നതാണ്. ചില വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാവുന്ന നിരക്കല്ല ഇല്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ എങ്ങനെ സുരക്ഷ ഉറപ്പാക്കുമെന്ന് എന്‍ഡിടിവിയോട് സംസാരിച്ച ഹര്‍ഷ് ഗോയല്‍ എന്ന വിദ്യാര്‍ത്ഥി ചോദിക്കുന്നു.
യുക്രൈനിലെ അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍, പ്രത്യേകിച്ച് രാജ്യ്ത്ത് തങ്ങല്‍ നിര്‍ബന്ധമില്ലാത്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ താല്‍കാലികമായി രാജ്യത്തിനു പുറത്തേക്കു പോകണമെന്നാണ് എംബസി ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കിയ നിര്‍ദേശം. യുക്രൈനിനുള്ളില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ എംബസിയുമായി ഫോണിലും ഇമെയിലിലും ബന്ധപ്പെടുന്നുണ്ട്. എല്ലാവരും സുരക്ഷിതരാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ സുരക്ഷിതമായി ഒഴിപ്പിക്കുമെന്നുമാണ് എംബസി വിദ്യാര്‍ത്ഥികളെ സമാധാനിപ്പിക്കുന്നത്. നാട്ടിലെ കുടുംബങ്ങള്‍ ആശങ്കയിലാണ്. ഫെബ്രുവരി 20നു ശേഷം വിമാന ടിക്കറ്റ് ലഭ്യമല്ല. ലഭ്യമായ ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ബാക്കിയുള്ളവയ്ക്ക് വളരെ ഉയര്‍ന്ന നിരക്കാണ്. അത് താങ്ങാനാവില്ലെന്ന് മറ്റൊരു വിദ്യാര്‍ത്ഥിയായ ആഷിഷ് ഗിരി പറയുന്നു.