Sorry, you need to enable JavaScript to visit this website.

ഭര്‍ത്താവ് ഗള്‍ഫില്‍, കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് അറസ്റ്റുചെയ്തു

ചെങ്ങന്നൂര്‍- പ്രായപൂര്‍ത്തിയാകാത്ത രണ്ടുകുട്ടകളെ ഉപേക്ഷിച്ച് യുവാവിനൊപ്പം ഇറങ്ങിപ്പോയ യുവതിയെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു. മുളക്കുഴ പെരിങ്ങാല ശ്രീനന്ദനം വീട്ടില്‍ അഞ്ജന (35), ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ കൊച്ചാദിശ്ശേരി വീട്ടില്‍ സുജിത്ത് കെ.ആര്‍ (36) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഭര്‍തൃ വീട്ടില്‍ കഴിഞ്ഞിരുന്ന അഞ്ജന കഴിഞ്ഞ 11ന് പുലര്‍ച്ചെ രണ്ടിനാണ് സുജീത്തിനൊപ്പം ഇറങ്ങി പോയത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന അഞ്ജനയുടെ ഭര്‍ത്താവ്   12ന് വിദേശത്തു നിന്നും മടങ്ങിയെത്തിയപ്പോഴാണ് അഞ്ജന മറ്റൊരാളോടൊപ്പം പോയ വിവരം അറിഞ്ഞത്.
 കത്ത് എഴുതി വെച്ചശേഷം ഒമ്പതും പത്തും വയസ്സുളള മക്കളെ തലേദിവസം തന്നെ ഇവരുടെ പിതാവിന്റെ അടുത്ത് കൊണ്ടുവിട്ടിരുന്നു. ഇതിനിടയില്‍ അഞ്ജനയുടെ ഭര്‍ത്താവ് ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കി.

പത്തനംതിട്ടയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവതിയും യുവാവും ഇന്നലെ കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് എസ്.ഐ എസ്. രാജേഷ്, സീനിയര്‍ സി.പി.ഒ ബാലകൃഷ്ണന്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ മായാദേവി എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.  പഠനകാലത്ത് മുതല്‍ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

Latest News