Sorry, you need to enable JavaScript to visit this website.

സംശയങ്ങളുണ്ടോ; ജവാസാത്ത് മേധാവിയുമായി വീഡിയോ കോൾ വഴി സംസാരിക്കാം

റിയാദ്- സൗദിയിൽ സ്വദേശികൾക്കും വിദേശികൾക്കും ഇനി മുതൽ സൗദി ജനറൽ ജവാസാത്ത് ഡയക്ടർ മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യയുമായി വീഡിയോ കോൾ വഴി ബന്ധപ്പെടാൻ അവസരം. ജവാസാത്ത് വിഭാഗം പ്രവിശ്യാ മേധാവികളുമായും ഉന്നത ഉദ്യോഗസ്ഥന്മാരുമായും വീഡിയോ കോൾ വഴി സംസാരിക്കാനുമുള്ള സംവിധാനം രാജ്യത്തെ മുഴുവൻ പ്രവിശ്യാ ആസ്ഥാനങ്ങളും കേന്ദ്രീകരിച്ച് നിലവിൽവന്നതായി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ വ്യക്തമാക്കി. ജവാസാത്ത് സേവനങ്ങൾ ഉപയോക്താക്കൾക്ക് സുഗമമായി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനുമായി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ നിർദേശിച്ചത് പ്രകാരമാണ് ഈ സംവിധാനം ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പുറമെ, ജവാസാത്ത് മേധാവികളുമായി നേരിൽ സംസാരിക്കാനും അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജവാസാത്ത് സേവനങ്ങൾ ലഭ്യമാകുന്നതിനും സംശയനിവൃത്തിക്കും ബന്ധപ്പെട്ട വകുപ്പ് മേധാവികളുമായി സംസാരിക്കുന്നതിന് നിരവധി പ്രതിബന്ധങ്ങളുള്ളതായി വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഇതിനെല്ലാം പരിഹാരമെന്നോണമാണ് വീഡിയോ കോൾ സംവിധാനം ഏർപ്പെടുത്തുന്നത്. ജവാസാത്ത് വീഡിയോ കോൾ സംവിധാനം [email protected] എന്ന ഇ മെയിൽവഴിയോ ജവാസാത്ത് വെബ്‌പോർട്ടൽ www.gdp.gov.sa വഴിയോ ഉപയോഗപ്പെടുത്താൻ സാധിക്കും. കൂടാതെ ജവാസാത്ത് ഡയറക്ടറേറ്റിന്റെ സാമൂഹ്യമാധ്യമങ്ങൾ വഴിയും ഈ സൗകര്യം ലഭ്യമാകും. 

 


 

Latest News