ന്യൂദല്‍ഹി- പാര്‍ലമെന്റ് നടപടികള്‍ സംപ്രേഷണം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ ടെലിവിഷന്‍ ചാനലായ സന്‍സദിന്റെ ഔദ്യോഗിക അക്കൗണ്ട് യുട്യൂബ് താല്‍ക്കാലികമായി തടഞ്ഞു. ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് ആദ്യം യുട്യൂബ് അറിയിച്ചതെങ്കിലും സുരക്ഷാ ഭീഷണികള്‍ പരിഹരിക്കാനാണെന്ന് പിന്നീട് വിശദീകരിച്ചു.
വെബ് പേജുകള്‍ ലഭ്യമല്ലെന്ന് കാണിക്കുന്ന എച്ച്ടിടിപി സ്റ്റാറ്റസ് കോഡായ 404 എററാണ് കാണിക്കുന്നത്.
ചൊവ്വാഴ്ച സംഭവിച്ച സുരക്ഷാ വീഴ്ചയെ തുടര്‍ന്നാണ് യുട്യൂബിന്റെ ഭാഗത്തുനിന്നുള്ള നടപടിയെന്ന് സന്‍സദ് ടിവി അറിയിച്ചു. രാജ്യസഭയിലേയും ലോക്‌സഭയിലേയും നടപടിക്രമങ്ങളാണ് സന്‍സദ് ടി.വിയില്‍ സംപ്രേഷണം ചെയ്യുന്നത്. പ്രധാനമന്ത്രി പൊതുജനങ്ങളേയും മാധ്യമങ്ങളേയം അഭിസംബോധന ചെയ്യുന്നതും കാണിക്കാറുണ്ട്.