വാഷിങ്ടന്‍- ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ രഹസ്യങ്ങള്‍ മോഷ്ടിക്കാനും ആമസോണ്‍ മാര്‍ക്കെറ്റ്‌പ്ലേസില്‍ തിരിമറി നടത്താനുമായി രാജ്യാന്തര അഴിമതി നടത്തിയതിന് ഇന്ത്യന്‍ വംശജനായ മുന്‍ ജീവനക്കാരനെ കോടതി 10 വര്‍ഷം തടവിനു ശിക്ഷിച്ചു. കാലിഫോര്‍ണിയയിലെ നോര്‍ത്ത്‌റിഡ്ജ് സ്വദേശി 28കാരന്‍ രോഹിത് കദിമിഷെട്ടിയാണ് ശിക്ഷിക്കപ്പെട്ടത്. 2021 സെപ്തംബറില്‍ രോഹിത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റം ചുമത്തപ്പെട്ട ആറു പേരില്‍ ഒരാളാണ് രോഹിത്. പത്തു വര്‍ഷം തടവിനു പുറമെ 50,000 ഡോളറും കോടതി പിഴ ചുമത്തിയിട്ടുണ്ട്.
ആമസോണ്‍ ജീവനക്കാരന്‍ എന്ന പദവി ഉപയോഗിച്ച് കൈക്കൂലി വാങ്ങി കമ്പനി രസഹ്യങ്ങള്‍ ചോര്‍ത്താന്‍ രോഹിത് തന്ത്രങ്ങള്‍ മെനഞ്ഞു. തേര്‍ഡ് പാര്‍ട്ടി സെല്ലര്‍മാര്‍ക്ക് അവരുടെ പുതിയതും ഉപയോഗിച്ചതുമായ ഉല്‍പ്പന്നങ്ങള്‍ നിശ്ചിത വിലയ്ക്ക് വില്‍പ്പനയ്ക്ക് വയ്ക്കാന്‍ ആമസോണ്‍ ഒരുക്കിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് മാര്‍ക്കറ്റ്‌പ്ലേസ്. തന്റെ ബന്ധങ്ങളും അറിവു ഉപയോഗിച്ച് രോഹിത് മാര്‍ക്കറ്റ്‌പ്ലേസിലെ ലിസ്റ്റിങുകളില്‍ തിരിമറി നടത്തുകയായിരുന്നു.