Sorry, you need to enable JavaScript to visit this website.

ബിഹാറില്‍ ഹിജാബ് ഒരു പ്രശ്‌നമല്ല, മതവികാരം മാനിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ്

പട്‌ന- ബിഹാറില്‍ ഹിജാബ് ധരിക്കുന്നത് ഒരു പ്രശ്‌നമല്ലെന്നും സംസ്ഥാനം എല്ലാവരുടേയും മതവികാരങ്ങളെ മാനിക്കുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ക്ലാസ്മുറിയില്‍ ആരെങ്കിലും തലയില്‍ എന്തെങ്കിലും ഇടുന്നതിനെ കുറിച്ച് പ്രതികരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിഹാറിലെ സ്‌കൂളുകളില്‍ കുട്ടികള്‍ സമാന വസ്ത്രങ്ങള്‍ ധരിക്കുന്നുണ്ട്. ആരെങ്കും തലയില്‍ എന്തെങ്കിലും ഇടുന്നതിനെ കുറിച്ച് പ്രതികരിക്കേണ്ടതില്ല. അത്തരം കാര്യങ്ങളില്‍ ഞങ്ങള്‍ ഇടപെടാറില്ല. ഓരോരുത്തരുടേയും മതവികാരനങ്ങളെ ഞങ്ങള്‍ മാനിക്കുന്നു. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എല്ലാവരും തുല്യരാണ്.- അദ്ദേഹം പറഞ്ഞു.
 

Latest News