മുംബൈ- എയര്‍ ഇന്ത്യയുടെ പുതിയ സിഒയും എംഡിയുമായി ടര്‍ക്കിഷ് എയര്‍ലൈന്‍സ് മുന്‍ മേധാവി ഇല്‍കര്‍ ഐചിയെ ടാറ്റ നിയമിച്ചു. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പങ്കെടുത്ത എയര്‍ ഇന്ത്യയുടെ ബോര്‍ഡ് യോഗത്തിലാണ് ഐചിയുടെ നിയമനത്തിന് അംഗീകാരം നല്‍കിയത്. ഏപ്രില്‍ ഒന്നിനോ അതിനു മുമ്പോ ഐചി ചുമതലയേല്‍ക്കും.
അടുത്ത കാലം വരെ ടര്‍ക്കിഷ് എയര്‍ലൈന്‍സ് മേധാവിയായിരുന്ന 51കാരന്‍ ഇല്‍കര്‍ ഐചി കമ്പനിയെ നഷ്ടത്തില്‍ നിന്നും ലാഭത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വ്യോമയാന രംഗത്ത ഐചിയുടെ നേതൃപാടവം എയര്‍ ഇന്ത്യയ്ക്ക് മുതല്‍കൂട്ടാകുമെന്ന് ടാറ്റ സണ്‍സ് മേധാവി ചന്ദ്രശേഖരന്‍ പറഞ്ഞു.
#FlyAI : Mr. Ilker Ayci appointed as the CEO & MD of Air India. pic.twitter.com/KhVl0tfUlv
— Air India (@airindiain) February 14, 2022