കണ്ണൂർ-തോട്ടടയിൽ ഒരാളെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ തലേന്ന് രാത്രി പരിശീലനം നടന്നതായി കണ്ണൂർ മേയർ ടി.ഒ മോഹനൻ. ബോംബ് പൊട്ടി മരിച്ചയാളും എറിഞ്ഞവരും സജീവ സി.പി.എം പ്രവർത്തകരാണെന്നും മേയർ ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും റെയ്ഡ് നടത്തി ബോംബുകൾ പിടിച്ചെടുക്കണമെന്നും മേയർ ആവശ്യപ്പെട്ടു. ശനിയാഴ്ച അർധരാത്രി ഏച്ചൂരിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിന്റെ ഗ്രൗണ്ടിൽ വെച്ച് സ്‌ഫോടനം നടത്തി പരീശീലനം നടത്തുകയായിരുന്നുവെന്നും മേയർ പറഞ്ഞു. കണ്ണൂരിൽ ബോംബ് നിർമാണവും നിർമാണത്തിനിടെ അപകടമുണ്ടാകുന്നതും പതിവാണെന്നും അദ്ദേഹം പറഞ്ഞു.