ന്യൂദല്‍ഹി- സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ 54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കുന്നു. 2020 ജൂണിനുശേഷം 224 ചൈനീസ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.
പുതുതായി നിരോധിക്കാന്‍ ഉത്തരവിട്ട 54 ആപ്പുകളില്‍ ബ്യൂട്ടി ക്യാമറ, സ്വീറ്റ് സെല്‍ഫി എച്ച്.ഡി, ബാസ് ബൂസ്റ്റര്‍, കാംകാര്‍ഡ്, വിവ വീഡിയോ എഡിറ്റര്‍ , ഓണ്‍മിയോജി ചെസ്, ആപ്പ് ലോക്ക്, ഡ്യുവല്‍ സ്‌പേസ് ലൈറ്റ് തുടങ്ങിയവ ഉള്‍പ്പെടുന്നു. വിവര സാങ്കേതിക നിയമത്തിലെ 69 ാം വകുപ്പ് ഉപയോഗിച്ചാണ് ഇലക്ട്രോണിക്, ഐ.ടി മന്ത്രാലയത്തിന്റെ അടിയന്തര നടപടി. ടാന്‍സന്റ്, ആലിബാബ തുടങ്ങിയ വന്‍കിട ചൈനീസ് കമ്പനികളൂടേതാണ് നിരോധിക്കുന്ന ആപ്പുകള്‍. ഈ ആപ്പുകള്‍ തടയാന്‍ ആപ്പ് സ്റ്റോറിനും പ്ലേ സ്റ്റോറിനും ഇലക്ട്രോണിക്, ഐ.ടി മന്ത്രാലയം നിര്‍ദേശം നല്‍കി.