കണ്ണൂര്‍ - വിവാഹ വീടിനു സമീപമുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ബോംബ് നിര്‍മ്മിച്ചയാള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. തോട്ടടയില്‍ വെച്ച് ഏച്ചൂര്‍ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട കേസിലാണ് ജിഷ്ണുവിന്റെ സുഹൃത്തുക്കളായ റിജില്‍ സി.കെ, അക്ഷയ്, ജിജില്‍, സനീഷ് എന്നിവര്‍ പിടിയിലായത്. ബോംബെറിഞ്ഞ മിഥുന് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി. ഏറു പടക്കം വാങ്ങി ഉഗ്രസ്‌ഫോടക വസ്തുക്കള്‍ ചേര്‍ത്താണ് ബോംബുണ്ടാക്കിയത്.