Sorry, you need to enable JavaScript to visit this website.

ആനീസിനെ കൊന്നതാര്? പ്രതിയെന്നു സംശയിക്കുന്ന ആളുടെ ചിത്രം പുറത്ത് വിട്ട് ക്രൈംബ്രാഞ്ച്

തൃശൂര്‍ - തെളിവിന്റെ  ഒരു തുമ്പ് പോലും അവശേഷിപ്പിക്കാതെ നടന്ന ഇരിങ്ങാലക്കുട ആനീസ് കൊലക്കേസില്‍
പ്രതിയെന്ന് സംശയിക്കുന്ന രാജേന്ദ്രന്റെ ചിത്രം ക്രൈം ബ്രാഞ്ച് പുറത്തിറക്കി. ആനീസ് കൊലക്കേസിന് സമാനമായതരത്തില്‍ തിരുവനന്തപുരത്തുനടന്ന കൊലപാതകത്തോട് ബന്ധപ്പെട്ട് രാജേന്ദ്രന്‍ അറസ്റ്റിലായതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് ആനീസ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയത് . ഇയാള്‍ ഈ പേരിലോ വ്യാജപേരിലോ ഇരിങ്ങാലക്കുടയിലോ സമീപപ്രദേശങ്ങളിലോ 2019-ല്‍ ജോലി ചെയ്തിരുന്നോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഹോട്ടലുകളിലോ, ഇറച്ചിക്കടകളിലോ മറ്റേതെങ്കിലും തൊഴിലുകളിലോ ഏര്‍പ്പെട്ടിരുന്നതായി അറിയുന്നവര്‍ ഇരിങ്ങാലക്കുട പോലീസിന് വിവരം കൈമാറാനാണ് നിര്‍ദേശം.
ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ 0480-2825228, 9497991040 എന്നീ നമ്പറുകളില്‍ നല്‍കണമെന്ന് പോലീസ് അറിയിച്ചു. വിവരങ്ങള്‍ നല്‍കുന്നവരെക്കുറിച്ചുള്ള കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. 2019 നവംബര്‍ 14-നാണ്  വൈകീട്ടാണ് ഈസ്റ്റ് കോമ്പാറയില്‍ എലുവത്തിങ്കല്‍ കൂനന്‍വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആനീസി(58)നെ വീടിനുള്ളില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

 

Latest News