ഭോപാല്‍- മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയില്‍ ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്ര തടസ്സപ്പെടുത്തിയതിന് പതിനൊന്ന് പേരെ അറസ്റ്റ് ചെയ്യുകയും 27 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി കച്നാരിയ ഗ്രാമത്തില്‍ ഘോഷയാത്ര നടത്തുകയായിരുന്ന വരന്‍ രാജേഷ് അഹിര്‍വാറിന്റെ ബന്ധുക്കളെ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതില്‍നിന്ന് ഈ ആളുകള്‍ തടഞ്ഞു, വിവാഹ വേദി കൊള്ളയടിക്കുകയും അവിടെയുള്ള ചിലരെ ആക്രമിക്കുകയും ചെയ്തതായി പോലീസ് സൂപ്രണ്ട് പ്രദീപ് ശര്‍മ പറഞ്ഞു.
'ഞാനും കളക്ടറും ഗ്രാമം സന്ദര്‍ശിച്ച് വരന്റെ വീട്ടുകാരുമായി സംസാരിച്ചു. 38 പേര്‍ക്കെതിരെ കേസെടുത്തു, 11 പേരെ പ്രദേശത്ത് തിരച്ചില്‍ നടത്തി അറസ്റ്റ് ചെയ്തു. ശബ്ദസംവിധാനം ഉള്‍പ്പെടെയുള്ള വിവാഹ ഘോഷയാത്ര ഞായറാഴ്ച രാവിലെ പുറത്തെടുത്തു. 'എസ്.പി അറിയിച്ചു. പ്രതികളില്‍ മൂന്ന് പേര്‍ക്ക് തോക്ക് ലൈസന്‍സ് ഉണ്ടെന്നും അത് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.