Sorry, you need to enable JavaScript to visit this website.

ആം ആദ്മി പാര്‍ട്ടിയുടെ ഉത്ഭവം ആര്‍.എസ്.എസില്‍നിന്ന് -പ്രിയങ്കാഗാന്ധി

ന്യൂദല്‍ഹി- ആം ആദ്മി പാര്‍ട്ടി ഉണ്ടായത് ആര്‍.എസ്.എസില്‍നിന്നാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പഞ്ചാബിലെ കോട്കപുരയില്‍ നടന്ന 'നവി സോച്ച് നവ പഞ്ചാബ്' തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്താണ് പ്രിയങ്ക ആം ആദ്മിയുടെ പിതൃത്വം ആര്‍.എസ്.എസില്‍ ആരോപിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളെയും അവരുടെ നേതാക്കളെയും കുറിച്ചുള്ള സത്യം അറിയേണ്ടത് പ്രധാനമാണ്, ആര്‍.എസ്.എസില്‍നിന്നു ഉയര്‍ന്ന് വന്നതാണ് ആം ആദ്മി.

കോട്കപുരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ്പാല്‍ സിംഗ് സന്ധുവിന് വേണ്ടി പ്രചാരണം നടത്തവേയാണ് പ്രിയങ്ക ആം ആദ്മി പാര്‍ട്ടിയെ നിശിതമായി വിമര്‍ശിച്ചത്. പഞ്ചാബില്‍ ദല്‍ഹി മോഡല്‍ കൊണ്ടു വരുമെന്ന ആം ആദ്മിയുടെ അവകാശവാദം പൊള്ളയാണെന്നും പ്രിയങ്ക ആരോപിച്ചു. 2014ല്‍ ഗുജറാത്ത് മോഡല്‍ കൊണ്ടുവരുമെന്ന് പറഞ്ഞാണ് ബി.ജെ.പി ജനങ്ങളെ കബളിപ്പിച്ചത്. പഞ്ചാബില്‍ രൂപീകൃതമാവുന്ന സര്‍ക്കാരിനെ പഞ്ചാബില്‍നിന്ന് നയിക്കണം, എന്നാല്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ദല്‍ഹിയില്‍ നിന്നാവും അതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

 

Latest News