Sorry, you need to enable JavaScript to visit this website.

ചേറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കുന്നതിൽ വീഴ്ച, ജില്ലാ ഫയർ ഓഫീസർക്ക് വീഴ്ച

പാലക്കാട്- ചേറാട് കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കുന്നതിൽ ഫയർ ആന്റ് റസ്‌ക്യൂ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. ഇതേ തുടർന്ന് ജില്ലാ ഫയർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്. ഫയർ ആന്റ് റസ്‌ക്യൂ ഓഫീസ് ഡയറക്ടർ ജനറലാണ് നോട്ടീസ് നൽകിയത്. വിവരം യഥാസമയം മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. 
48 മണിക്കൂറിനകം നോട്ടീസിന് വിശദീകരണം നൽകണം. 40 മണിക്കൂറിലധികം ഒരു മനുഷ്യജീവൻ രക്ഷിക്കാനായി അപേക്ഷിക്കുന്നത് മാധ്യമങ്ങളിലൂടെയാണ് ലോകം കണ്ടത്. ഈ വിവരങ്ങളൊന്നും യഥാസമയം സംസ്ഥാന ഓഫീസിലോ ടെക്‌നിക്കൽ വിഭാഗത്തിലോ അറിയിച്ചില്ലെന്നും സാങ്കേതിക സഹായം നൽകിയില്ലെന്നും സ്ഥലത്തേക്ക് വേണ്ടത്ര ജീവനക്കാരെ നിയോഗിച്ചില്ലെന്നും നോട്ടീസിൽ കുറ്റപ്പെടുത്തി. 
സൈന്യം ചെയ്ത അതേകാര്യങ്ങൾ ചെയ്യാൻ ശേഷിയുള്ളവർ പാലക്കാട് ജില്ലയിൽ തന്നെ ഉണ്ടായിരുന്നു. 400 മീറ്റർ താഴ്ചയുള്ള കുന്നിൽ ചെരിവുകളിൽ പോലും രക്ഷാപ്രവർത്തനം നടത്തിയവരും അടുത്തുണ്ട്. വടംകെട്ടി ആളുകളെ രക്ഷിക്കുന്നവരും അടുത്തുണ്ടായിരുന്നു. ഇവരെയും ഉപയോഗിച്ചില്ലെന്നും നോട്ടീസിൽ കുറ്റപ്പെടുത്തുന്നു.
 

Latest News